News Published on Kerala Kaumudi Newspaper

കൊച്ചി: കേരളത്തെ വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനായി സാമ്പത്തിക പരിഷ്കരണ നടപടികൾ ഇന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ ഉണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക വിഷമതകളിലൂടെ നീങ്ങുന്ന സംസ്ഥാനത്തെ മികച്ച വളർച്ചയിലേക്ക് മടക്കികൊണ്ടുവരാൻ വിവിധ മേഖലകളിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്‌ജറ്റിൽ തുടക്കമിടുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ദ്ധനുമായ ജോയ് പി.ടി പറഞ്ഞു. സാമ്പത്തിക പരിഷ്കരണ നടപടികളും ഡിജിറ്റലൈസേഷനും കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ ഇതോടെ അവസരം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ഭരണ നിർവഹണത്തിൽ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തി വിവിധ സേവനങ്ങൾ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയേക്കും, പൊതുമേഖലാ കമ്പനികളെ പ്രൊഫഷണലാക്കിയും കാര്യക്ഷമത വർദ്ധിപ്പിച്ചും ലാഭപാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾക്കും ധനമന്ത്രി തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിഷ്കരണത്തിന് അധിക സഹായം

സാമ്പത്തിക പരിഷ്കരണ നടപടികൾ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്ന സംസ്ഥാന സർക്കാരുകൾക്ക് അൻപത് വർഷ കാലാവധിയുള്ള പലിശരഹിത വായ്പകൾ നൽകുന്നതിനായി 75,000 കോടി രൂപയാണ് കേന്ദ്ര ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഭവന, വാഹന,സേവന മേഖലകളിലെ പരിഷ്കരണങ്ങൾ, സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, വൻകിട അടിസ്ഥാനസൗകര്യ വികസനങ്ങൾ തുടങ്ങിയവ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പകൾ നേടാനാകും.

നി​ക്ഷേ​പ​ ​അ​ന്ത​രീ​ക്ഷ​ ​ മെ​ച്ച​പ്പെ​ടു​ത്ത​ണം

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്തെ​ ​നി​ക്ഷേ​പ​ ​അ​ന്ത​രീ​ക്ഷം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ഇ​ന്ന് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഉൗ​ന്ന​ൽ​ ​വേ​ണ​മെ​ന്ന് ​സെ​ന്റ​ർ​ ​ഫോ​ർ​ ​പ​ബ്ളി​ക് ​പോ​ളി​സി​ ​റി​സ​ർ​ച്ച് ​ചെ​യ​ർ​മാ​ൻ​ ​ഡി.​ധ​നു​രാ​ജ് ​പ​റ​ഞ്ഞു.​ ​
കാ​ർ​ഷി​ക,​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​ക​ളി​ൽ​ ​ച​രി​ത്ര​മാ​റ്റ​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കാ​വു​ന്ന​ ​പ​രി​ഷ്ക​ര​ണ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​സ​മ​യ​മാ​യി.​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഓ​ഹ​രി​ ​വി​റ്റ​ഴി​ക്ക​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​നി​കു​തി​ ​ഇ​ത​ര​ ​വ​രു​മാ​ന​ ​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ബ​ഡ്‌​ജ​റ്റി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​
പു​തി​യ​ ​വ്യാ​വ​സാ​യി​ക​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട് ​സം​രം​ഭ​ക​ർ​ക്ക് ​വി​വി​ധ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​പ​ദ്ധ​തി​ക​ളും​ ​ബ​ഡ്ജ​റ്റി​ലു​ണ്ടാ​കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.


Avatar photo
+ posts

Leave a Reply

Your email address will not be published. Required fields are marked *