സാമ്പത്തിക വിഷയങ്ങളിലും മൂലധന വിപണിയിലുമുള്ള സാധ്യതകളെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദീപം) സംഘടിപ്പിച്ച ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ‘മൂലധന വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കാം’ എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനം രാജ്യത്തെ 75 നഗരങ്ങളിൽ ധനമന്ത്രി നിർമല സീതാരാമൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ദീപം ഡയറക്ടർ ഡോ. റോസ് മേരി കെ. അബ്രഹാം, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ധനുരാജ്, ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ, യൂണിയൻ ബാങ്ക് റീജണൽ മേധാവി സി.ജെ. മഞ്ജുസ്വാമി, ഡോ. സന്തോഷ് കുമാർ, ഡോ. സി. സനേഷ്, ശ്യാമ കനകചന്ദ്രൻ, ലിയോ പീറ്റർ, അനന്തു ഷാജി തുടങ്ങിയവർ സംസാരിച്ചു.