Will pubs be a game changer in Kerala?
November 15, 2021
COVID-19: A Hidden Opportunity to BRIDGE THE BRICS’ Gender Gap?
November 16, 2021

സ്വയംനിയന്ത്രണമോ ബാഹ്യ(രാഷ്ട്ര)നിയന്ത്രണമോ നിങ്ങൾക്ക് തീരുമാനിക്കാം – Malayalam Audio Book

അറ്റ്ലസ് നെറ്റ്വർക്കിന്റെ സഹകരണത്തോടെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ച “സ്വയംനിയന്ത്രണമോ ബാഹ്യ(രാഷ്ട്ര)നിയന്ത്രണമോ നിങ്ങൾക്ക് തീരുമാനിക്കാം എന്നത്ടോം ജി. പാമർ ചിട്ടപ്പെടുത്തിയ “Self Control or State Control? You decide” എന്ന ഉപന്യാസ കൂട്ടായ്മയുടെ മലയാളം പരിഭാഷയാണ്.

ഞാൻ ആരാണ്? എന്താണ് സ്വാതന്ത്ര്യം, അത് എങ്ങനെയാണ് സ്വായത്തമാക്കുന്നത്. ഒരു നല്ല ജീവിതം എന്നാൽ എന്താണ്, അത് എങ്ങനെയാണ് എനിക്ക് നേടാൻ ആവുക? സ്വതന്ത്രനും ഉത്തരവാദിത്ത വുമുള്ള ഒരുവനായി ഞാൻ എങ്ങനെയാണ് ജീവിക്കേണ്ടത്? ഞാൻ എങ്ങനെയാണ് മറ്റുള്ളവരോട് ബന്ധപ്പെട്ട് കിടക്കുന്നത്? ഞാൻ എങ്ങനെ പെരുമാറണം, മറ്റുള്ളവർ എന്നോട് എങ്ങനെ പെരുമാറണം എന്നാണ് ഞാൻ പ്രതീക്ഷിക്കേണ്ടത്? എന്തിനൊക്കെയാണ് ഞാൻ ഉത്തരവാദി മറ്റെന്തിനൊക്കെയാണ് ഞാൻ ഉത്തരവാദി അല്ലാത്തത്?

ചിലർ മറ്റുചിലരെ ബലം പ്രയോഗിച്ച് നിയന്ത്രിക്കേണ്ടതുണ്ടോ? ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ എങ്ങനെ പ്രയോഗികമാകുന്നു. എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങൾ എന്താണ് ആത്മ നിയന്ത്രണം? എന്തൊക്കെയാണ് അതിന്റെ മെച്ചങ്ങൾ, എന്താണ് അതിന് കൊടുക്കേണ്ടി വരുന്ന വില അതിനപ്പുറം ഞാൻ എങ്ങനെ ആണ് അത് സ്വായത്തമാക്കുക.

യുവജനത പലപ്പോഴായി ഉന്നയിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് മേൽപറഞ്ഞത്. എന്നാൽ ഇവ യുവത്വത്തിന്റെത് മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉള്ളവർക്ക് ബാധകമായവയാണ്. ഈ വിഷയങ്ങളാണ് ഈ പുസ്തകത്തിൽ കേന്ദ്രബിന്ദുക്കളായി നിലകൊള്ളുന്നത്.

ഈ-ബുക്ക്‌ വായിക്കുന്നതിനായി: സ്വയംനിയന്ത്രണമോ ബാഹ്യ(രാഷ്ട്ര)നിയന്ത്രണമോ നിങ്ങൾക്ക് തീരുമാനിക്കാം

Chapter 01: ഉൽകൃഷ്ടമായ തിരഞ്ഞെടുപ്പ്

Chapter 02: മസ്തിഷ്ക രസതന്ത്രം മനുഷ്യ സ്വാതന്ത്ര്യത്തെ എങ്ങനെ വിവരിക്കുന്നു? അത് മനസിലാക്കാൻ നമ്മെ എങ്ങനെ സഹായിക്കുന്നു?

Chapter 03: പരിചരണ ഭരണകൂടത്തിന് (Nanny State) കീഴിലെ ജീവിതം: ക്ഷേമം അതിന്റെ ആശ്രിതരെ എങ്ങനെ ബാധിക്കുന്നു? 

Chapter 04: ഉപയോഗിക്കുന്നവരുടെ ഔചിത്യമില്ലായ്മ മയക്കുമരുന്നിനെതിരായ നടപടികളെ സാധൂകരിക്കുന്നുണ്ടോ?

Chapter 05: പരിസ്ഥിതിയും ഉത്തരവാദിത്തബോധവും.

Chapter 06: ഏകസർവ്വനാമം: സാഹിത്യവും ഒറ്റയാൾ പോരാട്ടവും സാറാ സ്ക്വയർ.

Chapter 07: ഭരണകൂടേതര നിയമവും വ്യവസ്ഥിതിയും.

Chapter 08: ക്ഷേമരാഷ്ടവും ഉത്തരവാദിത്തബോധത്തിൻറെ അപചയവും

Chapter 09: സ്വയം നിയന്ത്രണമുള്ള വ്യക്തി സമൂഹത്തിലും സമുദായത്തിലും

Chapter 10: സ്വാതന്ത്ര്യവും ഉത്തരവാദിത്തബോധവുമായി ബന്ധപ്പെട്ട ദാർശനിക പ്രശ്നങ്ങൾ.

Chapter 11: നിങ്ങളുടെ സ്വയം നിയന്ത്രണം എങ്ങനെ വർദ്ധിപ്പിക്കാം? മെച്ചപ്പെടുത്താം?

+ posts

Leave a Reply

Your email address will not be published. Required fields are marked *