കൊച്ചി∙ ചെന്നൈയിലെ യുഎസ് കോൺസുൽ ജനറൽ ജൂഢിത്ത് റേവിൻ തിങ്കളാഴ്ച സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് (സിപിപിആർ) സന്ദർശിച്ചു. യുഎസ്–ഇന്ത്യ ബന്ധത്തിൽ കഴിഞ്ഞ നാളുകളിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും പരസ്പരമുള്ള ജനാധിപത്യപരമായ താൽപര്യങ്ങളുടെ ഒത്തുചേരലിനെ കുറിച്ചും സിപിപിആർ വിദഗ്ധരുമായി ചർച്ച നടത്തി.
യുഎസ്–ഇന്ത്യ ബന്ധങ്ങൾ സുദൃഢമാക്കാൻ സിപിപിആർ കുറച്ചു വർഷങ്ങളായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലുമായി ചേർന്ന് പല പ്രവർത്തനങ്ങളിലും ഭാഗമാകുന്നുണ്ട്. സിപിപിആർ ചെയർമാൻ ഡോ. ഡി.ധനുരാജ്, സിപിപിആർ അഡ്വൈസർസായ പി.കെ.ഹോർമിസ് തരകൻ, അംബാസഡർ വേണു രാജമണി, സിപിപിആർ ഫെലോസായ റിട്ട. അഡ്മിറൽ എം.പി.മുരളീധരൻ, കെ.വി.തോമസ്, മുരളീധരൻ നായർ, ഷെല്ലി ജോണി, ട്രസ്റ്റീയായ ആന്റണി ഡോസൺ എന്നിവരും പങ്കെടുത്തു.
ഏപ്രിൽ 19, 20 തീയതികളിൽ ‘യുഎസ്–ഇന്ത്യ പാർട്നർസ് ഫോർ ചേഞ്ച്’ എന്ന പ്രൊജക്ടിൽ, ‘യുഎസ്–ഇന്ത്യ റിലേഷൻസ്: ചേഞ്ച്, കന്റീനറ്റി ആൻഡ് ട്രാൻസ്‌ഫോർമേഷൻ’ എന്ന വിഷയത്തിൽ രാജ്യാന്തര സമ്മേളനം നടത്തുന്നുണ്ട്. ഈ സമ്മേളനത്തിൽ ഇന്ത്യയെയും യുഎസിനെയും പ്രതിനിധികരിച്ചു വിദഗ്‌ധർ പങ്കെടുക്കും. യുഎസ് കോൺസുൽ ജനറലിനൊപ്പം കൾച്ചറൽ അഫയേഴ്സ് ഓഫിസറായ സ്കോട്ട് ഹാർട്ട്‌മനും ചർച്ചയിൽ പങ്കെടുക്കും.
This article was published in Manorama Online on April 6, 2022. Click here to read.