സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, കൊച്ചി, ചെന്നൈയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുലേറ്റ് ജനറലിന്റെ പിന്തുണയോടെ ഇന്തോ-യു.എസ് ബന്ധങ്ങിലെ മാറ്റങ്ങൾ തുടർച്ചകൾ പരിവർത്തനങ്ങൾ എന്ന വിഷയത്തിൽ ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
CPPR ചെയർമാൻ ഡോ. ഡി ധനുരാജിന്റെ സ്വാഗത പ്രസംഗത്തോടെ ഏപ്രിൽ 19 ന് സമ്മേളനം ആരംഭിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ധനുരാജ് പരാമർശിച്ചു. അതിനുശേഷം, ചെന്നൈയിലെ യുഎസ് കോൺസുൽ ജനറൽ മിസ് ജൂഡിത്ത് റാവിനും ഇന്ത്യൻ രാജ്യസഭാഗംമായ ശ്രീ സുജീത് കുമാറും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഭാഷണങ്ങൾ നടത്തി. കഴിഞ്ഞ 75 വർഷക്കാലത്തെ ഇന്ത്യ-യുഎസ് ബന്ധത്തിനെ പറ്റിയും വരും വർഷങ്ങളിൽ അത് കൂടുതൽ ധൃതപ്പെടുത്തേണ്ടതിനെപ്പറ്റിയും പ്രഭാഷകർ സംസാരിക്കുകയുണ്ടായി. വരാനിരിക്കുന്ന യുഎസ്-ഇന്ത്യ 2+2 ഉഭയകക്ഷി ചർച്ചയുടെ പശ്ചാത്തലത്തിൽ, ഈ കോൺഫറൻസ് നടക്കുന്ന സമയം ഏറ്റവും ഉചിതമായതാണെന്നും, ലോകത്തെ പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിലും, അഭൂതപൂർവമായ അന്താരാഷ്‌ട്ര വെല്ലുവിളികൾ നേരിടുന്നതിനാലും, തങ്ങൾ പങ്കിടുന്ന മൂല്ല്യങ്ങൾ മറ്റെന്നത്തേക്കാളും പ്രധാനപ്പെട്ടതാണെന്നും ശ്രീമതി ജൂഡിത്ത് അഭിപ്രായപ്പെട്ടു. ഉദ്ഘാടന പ്രസംഗങ്ങൾക്കു ശേഷം, അംബാസിഡർ ടി പി ശ്രീനിവാസനും (ഉപദേശകൻ – സിപിപിആർ, മുൻ അംബാസഡർ, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി) മൈക്കൽ കുഗൽമാനും (ഡെപ്യൂട്ടി ഡയറക്ടർ, സീനിയർ അസോസിയേറ്റ് ഫോർ സൗത്ത് ഏഷ്യ-വിൽസൺ സെന്റർ, യുഎസ്എ) പങ്കെടുത്ത ഒരു ചർച്ചയും നടക്കുകയുണ്ടായി. ലോകക്രമത്തിലെ നിലവിലെ പ്രതിസന്ധികളെ കുറിച്ചും ഭാവിയിൽ ഇരു രാജ്യങ്ങളും അഭിമുഖീകരിച്ചേക്കാവുന്ന വെല്ലുവിളികളുമായിരുന്നു ചർച്ചാവിഷയം. യുഎസ് കോൺസുലേറ്റ് ജനറൽ, ചെന്നൈയിലെ പബ്ലിക് അഫയേഴ്സ് ഓഫീസർ ആയ ആൻ ലീ ശേഷാദ്രി ആയിരുന്നു പ്രസ്തുത ചർച്ച മോഡറേറ്റ് ചെയ്തത്.
This article was published in EBM NEWS on April 20, 2022. Click here to read.