ഏറെ സാധ്യതകള്‍ ഈ രംഗത്ത് ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളേക്കാള്‍ 25 ശതമാനത്തോളം അധികമായ നിര്‍മ്മാണച്ചെലവാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നിലനില്‍ക്കുന്നത്. യൂറോപ്പ്, ജപ്പാന്‍, യു.എസ്. എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുടെയും (propulsion systems) യന്ത്രസാമഗ്രികളുടെയും ഇറക്കുമതിയാണ് ഇതിനുള്ള പ്രധാന കാരണം.

ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ മേഖലയ്ക്ക് ഉണര്‍വ് നല്‍കിക്കൊണ്ട്, 69,725 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനമാണ് സെപ്റ്റംബര്‍ 24-ന് രാജ്യത്തിന് നല്‍കിയത്. കപ്പല്‍ നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, മറ്റ് സമുദ്ര സംബന്ധിയായ മേഖലകളിലെ വികസനം എന്നിവയുടെ ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പാക്കേജ് വഴി 4.5 ദശലക്ഷം ഗ്രോസ് ടണ്‍ (GT) ശേഷി വര്‍ധിപ്പിക്കാനും, ഏകദേശം 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതി ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന് വലിയ കരുത്തും പ്രോത്സാഹനവും നല്‍കും.
ആഗോള കപ്പല്‍ നിര്‍മ്മാണരംഗത്ത് നിലവില്‍ ഇന്ത്യ പതിനാറാം സ്ഥാനത്താണ്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വിഹിതം 93 ശതമാനമാണെങ്കില്‍, ഇന്ത്യയുടേത് കേവലം ഒരു ശതമാനം മാത്രമാണ്. ഏറെ സാധ്യതകള്‍ ഈ രംഗത്ത് ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളേക്കാള്‍ 25 ശതമാനത്തോളം അധികമായ നിര്‍മ്മാണച്ചെലവാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നിലനില്‍ക്കുന്നത്. യൂറോപ്പ്, ജപ്പാന്‍, യു.എസ്. എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുടെയും (propulsion systems) യന്ത്രസാമഗ്രികളുടെയും ഇറക്കുമതിയാണ് ഇതിനുള്ള പ്രധാന കാരണം.
അനുബന്ധ വ്യവസായങ്ങളുടെ (ancillary industries) അഭാവമാണ് മറ്റൊരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. കുറഞ്ഞ ഉത്പാദനക്ഷമത, വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ്, കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, മെല്ലെപോക്കു നയങ്ങള്‍ എന്നിവയും ഈ മേഖലയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന മറ്റ് ഘടകങ്ങളാണ്. എന്നാല്‍ ഈ സാമ്പത്തിക സഹായം അറ്റകുറ്റപ്പണിയുടെ ചെലവുകളില്‍ സഹായിക്കുകയും, അതിനായി എടുക്കുന്ന സമയം ആഗോള നിലവാരത്തേക്കാള്‍ 1.4 മുതല്‍ 1.6 ഇരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്യും.
കപ്പല്‍ നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചക്ക് പൊതു-സ്വകാര്യ കപ്പല്‍ശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, കപ്പല്‍ നിര്‍മ്മാണത്തിനാവശ്യമായ വിവിധ ഭാഗങ്ങള്‍ സ്ഥിരമായി വിതരണം ചെയ്യുന്ന അനുബന്ധ നിര്‍മ്മാണ യൂണിറ്റുകള്‍, സ്റ്റീല്‍ പ്ലാന്റുകള്‍, നേവല്‍ ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍, കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് ചാനലുകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമം പ്രാദേശിക തലത്തിലും ആഗോളതലത്തിലും ആവശ്യമാണ്.
കൊച്ചിക്ക് ഇതിനകം പ്രാദേശിക തലത്തില്‍ അടിത്തറയുണ്ടെങ്കിലും, അവയെല്ലാം ദീര്‍ഘദൂരാടിസ്ഥാനത്തില്‍ അപര്യാപ്തമാണ്. ആഗോള തലത്തില്‍ ഒന്നാമതെത്താന്‍ വലിയ നവീകരണം ആവശ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (CSL) ന്, ഈ വികസനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുവാന്‍ സാധിക്കും.
CSL-നോടൊപ്പം, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, സതേണ്‍ നേവല്‍ കമാന്‍ഡ്, കൊച്ചി റിഫൈനറി, പെട്രോനെറ്റ് LNG, നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (NPOL), അങ്ങനെ അനവധി ചെറുതും വലുതുമായ ബോട്ട്‌യാഡുകള്‍, ഷിപ്പ്‌യാഡുകള്‍, ഡിസൈന്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കൊച്ചിയെ ഒരു സമ്പൂര്‍ണ്ണ മാരിടൈം ഹബ്ബായി മാറ്റുന്നതില്‍ സഹായകമാകും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (CUSAT), ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ (IMU) റീജിയണല്‍ കാമ്പസ്, മറൈന്‍ എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി രാജ്യത്തെ മികച്ച നേവല്‍ ആര്‍ക്കിടെക്റ്റുകളെയും മറൈന്‍ എഞ്ചിനീയര്‍മാരെയും വാര്‍ത്തെടുക്കുന്ന നിരവധി പ്രമുഖ മാരിടൈം വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളുടെ ആസ്ഥാനം കൂടിയാണ് കൊച്ചി നഗരം.
ആഗോള കപ്പല്‍ നിര്‍മ്മാണ രംഗത്ത് സ്ഥാനമുറപ്പിക്കാന്‍ ദക്ഷിണ കൊറിയയിലും നോര്‍വേയിലും കാണുന്നതുപോലുള്ള സമഗ്രമായ ശൃംഖലകള്‍ക്ക് സമാനമായി നമ്മുടെ തീരദേശത്ത് പ്രാദേശിക മാരിടൈം ക്ലസ്റ്റേഴ്‌സ് രൂപപ്പെടുത്തേണ്ടതുണ്ട്. കപ്പല്‍ നിര്‍മ്മാണത്തെ ‘ഹെവി എഞ്ചിനീയറിംഗിന്റെ മാതാവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് ശക്തമായ അനുബന്ധ യൂണിറ്റുകളുടെ ഒരു ശൃംഖല ആവശ്യമാണ്.
ദക്ഷിണ കൊറിയയുടെ മാതൃകയില്‍, ഗവേഷണ-വികസന (R&D) സഹായങ്ങളും പ്രോത്സാഹിപ്പിച്ചു കൊണ്ട് MSME-കളും (ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) സമുദ്ര മേഖലയുടെ ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്റ്റീല്‍ നിര്‍മ്മാണ യൂണിറ്റുകളും കൊച്ചിക്ക് ആവശ്യമുണ്ട്. കപ്പല്‍ശാലകളെ കേന്ദ്രികരിച്ചുള്ള വലിയ കപ്പല്‍ നിര്‍മ്മാണ ശൃംഖല ഈ യൂണിറ്റുകളെല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കണം.
പുതിയ കപ്പല്‍ നിര്‍മ്മാണ പാക്കേജ്, നിലവിലെ അസന്തുലിതാവസ്ഥകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ആഭ്യന്തര കപ്പല്‍ശാലകള്‍ക്ക് നേരിട്ടുള്ള സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കുന്നതു വഴി, ഇന്ത്യന്‍ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. അതുപോലെ ക്രെഡിറ്റ് അഷ്വറന്‍സ് സംവിധാനങ്ങള്‍ വലിയ ഓര്‍ഡറുകള്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ എളുപ്പമാക്കുകയും ചെയ്യും. കപ്പല്‍ നിര്‍മ്മാണത്തെ അടിസ്ഥാന സൗകര്യ മേഖലയായി (infrastructure sector) പ്രഖ്യാപിക്കുന്നത് ദീര്‍ഘകാല നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായകമാകും.
തുറമുഖങ്ങള്‍ ആധുനികവത്കരിക്കാനും അവയെ നിര്‍മ്മാണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്ന സാഗര്‍മാല പദ്ധതി, അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പിഎം ഗതിശക്തി പദ്ധതികളുമായും ഈ പാക്കേജ് ബന്ധപ്പെടുത്തിയിരിക്കുന്നു.
കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പിന്തുണയും സഹായവും പ്രഖ്യാപിക്കേണ്ടതുണ്ട്. ഇത് സമ്പദ്വ്യവസ്ഥയെ കരുത്തുറ്റത്താക്കുകയും, അതിലുപരിയായി നിക്ഷേപകരെ ആകര്‍ഷിക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
ഈ അവസരങ്ങള്‍ കേരളം കാര്യക്ഷമമായി വിനിയോഗിക്കേണ്ടതാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ വരവ് കേരള തീരത്തിനു അന്താരാഷ്ട്ര മാരിടൈം റൂട്ടുകളില്‍ ഒരു വലിയ ഉണര്‍വ് ലഭ്യമാക്കിയിട്ടുണ്ട്. കപ്പല്‍ നിര്‍മ്മാണ മേഖലയിലെ വികസനങ്ങള്‍ കൊച്ചിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നയൊന്നാവില്ല, കേരളത്തിലുടനീളം ഒരു ചലനം സൃഷ്ടിക്കാന്‍ അവയ്ക്കാകും. ദൈവത്തിന്റെ സ്വന്തം നാടിന്റെ തീരദേശം കപ്പല്‍ നിര്‍മ്മാണത്തിന്റെ നേട്ടങ്ങള്‍ കൊയ്യുന്നതിന് അനുയോജ്യമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. കപ്പലുകള്‍ മാത്രമല്ല, കേരള സംസ്ഥാനത്തിനായി ഒരു മാരിടൈം സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി, വേഗത്തിലും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കേണ്ട സമയം അടുത്തിരിക്കുകയാണ്.
The article was originally published in mathrubhumi.com
Dr D Dhanuraj is the Founder-Chairman, and Dr Dhritishree Bordalai is a Senior Research Associate (International Relations) at the Centre for Public Policy (CPPR), Kochi, Kerala, India.
Views expressed by the authors are personal and need not reflect or represent the views of the Centre for Public Policy Research (CPPR).
Dr Dhanuraj is the Chairman of CPPR. His core areas of expertise are in international relations, urbanisation, urban transport & infrastructure, education, health, livelihood, law, and election analysis. He can be contacted by email at [email protected] or on Twitter @dhanuraj.
Dr Dhritishree Bordalai holds a PhD from the Centre for European Studies (CES), School of International Studies (SIS), Jawaharlal Nehru University (JNU), New Delhi. She has a Certificate in Public Policy and Management from the Indian Institute of Management, Kozhikode (IIM-K), and has been awarded the UGC-DAAD Short-Term Scholarship during her PhD at the Otto-Suhr-Institut für Politikwissenschaft (OSI), Freie Universität Berlin, Germany.
She has attended several national and international conferences on her area of research and presented a paper at the Young Researchers Conference in JNU. Her core areas of research are migration, security and refugee studies.