കഴിഞ്ഞ വർഷങ്ങളിലേതുപോലെത്തന്നെ മൂലധന ചെലവിന് മുൻതൂക്കം കൊടുക്കുന്നതാണ് ഇത്തവണത്തെയും കേന്ദ്ര ബജറ്റ്. അടിസ്ഥാന മേഖല വികസനത്തിനുവേണ്ടി ഇത്തവണ മാറ്റിവെച്ചിരിക്കുന്നത് ജി.ഡി.പിയുടെ 3.3 ശതമാനമാണ്. ഒമ്പത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റ് എന്ന നിലയിലും മാത്രമാണ് ഇത്തവണത്തെ ബജറ്റ് പ്രാധാന്യം അർഹിക്കുന്നത്. അടിസ്ഥാന മേഖലയിലെ വികസനം ചൂണ്ടിക്കാട്ടുന്നത് തെരഞ്ഞെടുപ്പിൽ വിജയ ഫോർമുലയാകുന്നുവെന്നതിനാൽ ഇതിലൂന്നിയുള്ള ബജറ്റ് അത്ഭുതപ്പെടുത്തുന്നതല്ല. ഒമ്പത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റ് എന്ന നിലയിലും മാത്രമാണ് ഇത്തവണത്തെ ബജറ്റ് പ്രാധാന്യം അർഹിക്കുന്നത്. അടിസ്ഥാന മേഖലയിലെ വികസനം ചൂണ്ടിക്കാട്ടുന്നത് തെരഞ്ഞെടുപ്പിൽ വിജയ ഫോർമുലയാകുന്നുവെന്നതിനാൽ ഇതിലൂന്നിയുള്ള ബജറ്റ് അത്ഭുതപ്പെടുത്തുന്നതല്ല. തെരഞ്ഞെടുപ്പ് ആസന്നമായ ഓരോ സംസ്ഥാനത്തെയും ലക്ഷ്യമിടുന്ന ചില പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നതും ഈ ലക്ഷ്യത്തിലാണ്. മധ്യവർഗത്തിന് താൽപര്യമുള്ള ആദായ നികുതി ഇളവുകൾ പ്രഖ്യാപിച്ചതും തെരഞ്ഞെടുപ്പിലെ സാധ്യത തേടിയാണെന്ന് കരുതണം. എന്നാൽ, പൂർണ വ്യക്തതയുണ്ടാകണമെങ്കിൽ ഇതിന്റെ പ്രായോഗികതയും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും വെളിപ്പെടേണ്ടിയിരിക്കുന്നു.
പുതിയ കാലഘട്ടത്തിന് അനുസൃതമായി ദേശീയ ഹൈഡ്രജൻ മിഷന് വേണ്ടി 19700 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്.റെയിൽവേക്ക് 240000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. പാത ഇരട്ടിപ്പിക്കലിനാണ് ഇതിൽ 30000 കോടി. ആധുനിക കോച്ചുകൾ, മേല്പാലങ്ങൾ, വൈദ്യുതീകരണം എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്. കേരളത്തിന് എന്ത് നേട്ടമുണ്ടാകുമെന്നത് ബജറ്റ് വിശദാംശങ്ങൾ പൂർണമായി പുറത്തു വന്നാലേ പറയാനാവൂ. 50 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.പാരമ്പര്യേതര ഊർജ മേഖലയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഒട്ടനവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ കടന്നുവന്നിട്ടുണ്ട്. 35000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. കേരളമടക്കം സംസ്ഥാനങ്ങളിൽ പുതിയ പ്രതീക്ഷക്ക് വക നൽകാൻ സഹായിക്കുന്നതാണിത്.ചതുപ്പ് നിലങ്ങളുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ഗ്രാമങ്ങളിൽ ആരോഗ്യ, കാർഷിക മേഖലയുടെ വികസനത്തിന് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ നേട്ടങ്ങൾ ഉണ്ടാക്കാമെന്നാണ് ബജറ്റിൽ പറഞ്ഞുവെക്കുന്നത്.
മൊബൈൽ ഫോൺ ആക്സസറീസിന്റെയടക്കം നികുതിയിളവ് ആഭ്യന്തര ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കും. ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന നികുതിനിർദേശങ്ങളും ബജറ്റിലുണ്ട്. ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെ മൽസരം വർധിക്കുന്ന പ്രവണതയും ഇതിന്റെ ഭാഗമായുണ്ടാകും.സ്വർണത്തിന് കസ്റ്റംസ് നികുതി കുറച്ച് വിലവർധന തടയുന്നതിന് പകരം ആഭരണങ്ങൾക്ക് നികുതി വർധന ഏർപ്പെടുത്തുകയാണ് ചെയ്തത്. ഇത് കള്ളക്കടത്തു പോലുള്ള ദുഷ്പ്രവണതകൾ വർധിപ്പിക്കാനിടയാക്കും.ഗ്രാമീണ മേഖലയിൽ നിലനിൽക്കുന്ന മാന്ദ്യത്തിന് അറുതി വരുത്താൻ പ്രത്യേക പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്തതാണ് ബജറ്റിന്റെ മറ്റൊരു ദോഷം. മധ്യവർഗത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റ് എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.ചെയർമാൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്.
ഡോ. ഡി. ധനുരാജ്
(ചെയർമാൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്)
This was first published on Wednesday, Feb 2, 2023, in ‘ Madhyamam ’ Read it here…
Views expressed by the author are personal and need not reflect or represent the views of the Centre for Public Policy Research.
Dr Dhanuraj is the Chairman of CPPR. His core areas of expertise are in international relations, urbanisation, urban transport & infrastructure, education, health, livelihood, law, and election analysis. He can be contacted by email at [email protected] or on Twitter @dhanuraj.