കൊച്ചി: പൊതുനയ രൂപീകരണത്തിലും വിനിമയത്തിലും മാധ്യമ പ്രവർത്തകരുടെ പങ്ക് എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് വേണ്ടിയായിരുന്നു സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, ഫ്രഡറിക് ന്യൂമാൻ ഫൌണ്ടേഷൻ എന്നിവർ ചേർന്ന് ശിൽപ്പശാല സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് പൊതുനയ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ കുറിച്ച് സെമിനാറുകൾ നടന്നു. […]