സംസ്ഥാനത്തെ പൊതുഗതാഗത മേഖലയെന്നാൽ കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണെന്ന് നമുക്കൊരു തെറ്റിദ്ധാരണയുണ്ട്. കേരളത്തിൽ സ്വകാര്യ വാഹനങ്ങളുടെ ഇപ്പോഴത്തെ സാന്ദ്രത ലോകത്തെ തന്നെ ഏറ്റവും ഉയർന്നതാണ്. ദേശീയപാത, സംസ്ഥാനപാത, മുനിസിപ്പൽ റോഡുകൾ എന്നിവയുടെ വികസനത്തിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ ശരാശരിക്കു മീതേയാണ് കേരളത്തിലേത്. ആളോഹരി സ്വകാര്യ വാഹന ഉടമസ്ഥതയിലും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും തോതിനൊപ്പം […]