ദുർഘടമായ ഈ കാലഘട്ടത്തിൽ പതിവ് രീതികളും ചിന്തകളും കൊണ്ട് കാര്യമില്ല. മാറിചിന്തിക്കേണ്ടത് നിലനിൽപിന് അത്യന്താപേക്ഷിതമായിരിക്കുന്നു ധനകാര്യ മാനേജ്മെന്റിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. പരമ്പരാഗത രീതി ആസ്‌തികളുടെ കണക്കെടുപ്പിൽ നിന്ന് തുടങ്ങി വരവ്-ചെലവുകൾ ക്രമീകരിച്ചു മിച്ചം കണ്ടെത്തി ജീവിതം കെട്ടിപ്പടുക്കുന്ന രീതിയാണ് സാധാരണയായി അവലംബിക്കുന്നത്. ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ മനസ്സിൽ വച്ച് ആസൂത്രണം ഭംഗിയായി നിറവേറ്റുന്നവരാണ് ജീവിതത്തിൽ വിജയിക്കുക. […]