ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗങ്ങളിലൊന്നും തുടർച്ചയായ ആറാമത്തെ ബജറ്റുമാണിത്. മുൻ ബജറ്റുകളെപ്പോലെ ക്ഷേമ പ്രവർത്തനങ്ങൾക്കും ഉപഭോഗ പിന്തുണയ്ക്കും മുൻഗണന നൽകുന്ന സമീപനമാണ് ഇതിലും സ്വീകരിച്ചിരിക്കുന്നത്. ജൻഡർ ബഡ്ജറ്റ്  2025-ലെ 4840.12 കോടി രൂപയിൽ നിന്ന് 2026-ൽ 5586.99 കോടി രൂപയായി വർദ്ധിപ്പിച്ചു. 

മറ്റു സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും 1000 രൂപ ഉറപ്പുനൽകുന്ന മുഖ്യമന്ത്രിയുടെ ‘സ്ത്രീ സുരക്ഷാ പദ്ധതി’ മന്ത്രി ബജറ്റിൽ ആവർത്തിച്ചു പ്രഖ്യാപിച്ചു. ഏകദേശം 31 ലക്ഷം ഗുണഭോക്താക്കൾക്കായി 3720 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ള സ്ത്രീകൾക്ക് വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നതിനായി പഞ്ചായത്ത് തലത്തിൽ ‘ഷീ വർക്ക് സ്പേസ്’ എന്ന നൈപുണ്യ വികസന കേന്ദ്രങ്ങൾ  സ്ഥാപിക്കുമെന്നും  ബഡ്ജറ്റിൽ പരാമര്ശിക്കുന്നുണ്ട്‌. പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളെ ശാസ്ത്രീയമായ സംസ്കരണത്തിലൂടെയും പരിശീലനത്തിലൂടെയും പ്രീമിയം ബ്രാൻഡുകളാക്കി മാറ്റി കുടുംബശ്രീ അംഗങ്ങളെ ആഗോള വിപണിയിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്നതിന് 22.27 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനിതാ ഇൻഡസ്ട്രിയൽ പാർക്ക്, വനിതാ സിനിമ ഡയറക്ടർമാർക്കുള്ള പിന്തുണ, തന്റേയിടം, ഹോസ്റ്റലുകൾ, ഷീ ലോഡ്ജുകൾ തുടങ്ങിയ നിലവിലുള്ള പദ്ധതികൾക്കൊപ്പം വനിതാ ശിശുവികസന വകുപ്പിനുള്ള വിഹിതം 484.81 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. 

ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ ആരംഭിക്കാനുള്ള തീരുമാനം, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഇതുവരെ അവഗണിക്കപ്പെട്ടിരുന്ന ഒരു സുപ്രധാന ഘട്ടത്തെ അംഗീകരിക്കുന്ന വലിയൊരു ചുവടുവെപ്പാണ്. സ്ത്രീകളുടെ ആരോഗ്യം എന്നത് പ്രസവകാലത്തെയും ശിശുപരിപാലനത്തെയും കുറിച്ചുള്ള ചർച്ചകളിൽ മാത്രം ഒതുങ്ങാതെ, പ്രായമായ സ്ത്രീകളുടെ ആരോഗ്യപരമായ നിലവാരത്തെയും ദീർഘായുസ്സിനെയും കുറിച്ചുള്ള ഗൗരവകരമായ ആലോചനകളിലേക്ക് ഇത് വഴിമാറുന്നു.

ഒരു ലിംഗപരമായ കാഴ്ചപ്പാടിൽ 2026-ലെ കേരള ബജറ്റ് ദീർഘകാലാടിസ്ഥാനത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾ ലക്ഷ്യം വയ്ക്കുന്നതിന് പകരം കാലാനുസൃതമായ ചെറിയ വർദ്ധനവുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു.കേരളത്തിന്റെ മാറുന്ന ജനസംഖ്യാ ഘടന പരിഗണിക്കുമ്പോൾ (ശരാശരി പ്രായം 37 വയസ്സ്, അധ്വാനിക്കുന്ന വിഭാഗം 62 ശതമാനം), സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്. 2023-24 കാലയളവിൽ കേരളത്തിലെ സ്ത്രീ തൊഴിൽ പങ്കാളിത്തം 29.5 ശതമാനം മാത്രമാണ്. 1000 പുരുഷന്മാർക്ക് 1087 സ്ത്രീകൾ എന്ന നിലയിൽ സ്ത്രീകളുടെ എണ്ണം കൂടുതലായിട്ടും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം കുറവാണ്. ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്.

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘വർക്ക് നിയർ ഹോം’ പദ്ധതി ഉയർന്ന നൈപുണ്യം ആവശ്യമുള്ള ഐടി ജോലികൾക്ക് മാത്രമേ അനുയോജ്യമാകൂ. 2022-23ൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ആദ്യ കേന്ദ്രം 2026 ജനുവരിയിൽ കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്തു. അതിനാൽ സ്ത്രീകൾക്ക്  IT മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ഈ സംവിധാനം എത്രത്തോളം ഫലപ്രദമാകുമെന്ന് വരും മാസങ്ങളിൽ മാത്രമേ വിലയിരുത്താനാകൂ. 

തൊഴിൽ പങ്കാളിത്തത്തെ തടസ്സപ്പെടുത്തുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് സ്ത്രീ സുരക്ഷ. കേരളത്തിൽ ഒരു പ്രത്യേക നിർഭയ പോളിസി നിലവിലുണ്ടെങ്കിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷാ നിരക്ക് 10 ശതമാനത്തിൽ താഴെയാണ്. 2026-ലെ ബജറ്റിൽ നിർഭയ പോളിസിയെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും നീതിന്യായ വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കാര്യമായ തുക വകയിരുത്തിയിട്ടില്ല.

35-60 പ്രായപരിധിയിലുള്ള സ്ത്രീകൾക്കായുള്ള മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3720 കോടി രൂപ വകയിരുത്തുന്നത് സർക്കാരിന്റെ ആവർത്തന വരുമാന ചെലവിൽ  വലിയ വർദ്ധനവുണ്ടാക്കും. ഈ പദ്ധതി സാമൂഹിക സുരക്ഷ നൽകുന്നുണ്ടെങ്കിലും സ്ത്രീകളെ ഔദ്യോഗിക തൊഴിൽ മേഖലയിലേക്ക് വരാൻ പ്രേരിപ്പിക്കുന്നില്ല. ഇത് സ്ത്രീകളെ ശാക്തീകരിക്കുകയാണോ അതോ ആസ്തികൾ സൃഷ്ടിക്കാതെ കേവലം ഉപഭോഗത്തെ സഹായിക്കുകയാണോ എന്ന ചോദ്യം പ്രസക്തമാണ്.

 ‘ഷീ വർക്ക് സ്പേസ്’ പോലുള്ള പദ്ധതികളിൽ ജോബ് റെഡി നൈപുണ്യവികസന ട്രെയിനിങ് നൽകുന്നതിൽ പഞ്ചായത്തുകൾ വിജയിചാലെ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കു. പലപ്പോഴും “വൺ സൈസ് ഫിറ്റസ് ഓൾ ” സമീപനം ഇത്തരം പദ്ധതികളുടെ ഉദ്ദേശിച്ച ലക്ഷ്യങ്ങളിൽ കോട്ടം വരുത്തും.

കുറഞ്ഞ നിരക്കിലുള്ള ശിശുപരിപാലന സൗകര്യങ്ങൾ, നിർമ്മാണ മേഖലയിൽ സ്ത്രീകൾ നേരിടുന്ന നിയമപരമായ തടസ്സങ്ങൾ നീക്കം ചെയ്യൽ, വിപണി കേന്ദ്രീകൃതമായ നൈപുണ്യ വികസനം, എഐ (AI) പോലുള്ള പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനം എന്നിവയാണ് ഇന്നത്തെ ആവശ്യം. കേരളത്തിലെ ഫാക്ടറി നിയമങ്ങളിലെ രാത്രി ഷിഫ്റ്റ് നിയന്ത്രണങ്ങളും ഇപ്പോഴും ഈ മേഖലയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം തടസ്സപ്പെടുത്തുന്നു. ഇത്തരം ഘടനാപരമായ തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ ബഡ്ജറ്റിന്റെ ഫലപ്രാപ്തിയെ ബാധിക്കും. സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകൾക്ക് വായ്പാ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതും തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് അത്യാവശ്യമാണ്. 

ചുരുക്കത്തിൽ, ദീർഘകാലാടിസ്ഥാനത്തിലുള്ള മാനവ വിഭവശേഷി നിക്ഷേപത്തേക്കാൾ മുൻഗണന ക്യാഷ് ട്രാൻസ്‌ഫെർസ് നൽകുന്നതിലൂടെ 2026-ലെ ബജറ്റ് ഒരു സാമ്പത്തിക കടക്കെണിയിലേക്ക് വഴിവെച്ചേക്കാം.


Anu Maria Francis is a Senior Associate, Research and Project Management, at the Centre for Public Policy (CPPR), Kochi, Kerala, India.

Views expressed by the authors are personal and need not reflect or represent the views of the Centre for Public Policy Research (CPPR).

Senior Associate, Research and Project Management at  |  + posts

Anu Maria Francis is an Associate, Research at Centre for Public Policy Research (CPPR). She completed her graduation in Law from National University of Advanced Legal Studies, Kochi. She has worked as UPSC exam trainer and mentor with many coaching institutions in Kerala. She has also interned with a couple of organisations like Kerala State Information Commission, ACTIONAID India, Ceat Tyres Ltd, Biocon Pharma Ltd, Khaitan and Co Law Firm etc. Her academic interests pertain to legal and governance issues and education. She also has experience in handling business ventures.

Anu Maria Francis
Anu Maria Francis
Anu Maria Francis is an Associate, Research at Centre for Public Policy Research (CPPR). She completed her graduation in Law from National University of Advanced Legal Studies, Kochi. She has worked as UPSC exam trainer and mentor with many coaching institutions in Kerala. She has also interned with a couple of organisations like Kerala State Information Commission, ACTIONAID India, Ceat Tyres Ltd, Biocon Pharma Ltd, Khaitan and Co Law Firm etc. Her academic interests pertain to legal and governance issues and education. She also has experience in handling business ventures.

Leave a Reply

Your email address will not be published. Required fields are marked *