ഡോ. മാർട്ടിൻ പാട്രിക് ചീഫ് ഇക്കണോമിസ്റ്റ്, സിപിപിആർ

പുതിയ നികുതി പരിഷ്കരണ രീതിയിൽ വിലക്കയറ്റത്തെ ഉൾക്കൊള്ളുന്ന മാറ്റം സംഭവിച്ചിട്ടില്ല. 2014 മുതൽ വിലക്കയറ്റത്തിലെ മാറ്റം 47 ശതമാനമാണ്. എന്നാൽ ഈ കാലയളവിൽ നികുതി ഇളവുകളിൽ മാറ്റം വന്നിട്ടുമില്ല. മൂലധന വിപണിക്ക് ബാധകമായ നേരിട്ടുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ കുറവാണ്. എങ്കിലും മൂലധന ചെലവ് വർധിക്കുമെന്നുള്ള പ്രഖ്യാപനവും ഓഹരി വിപണിയിൽ ചലനമുണ്ടാക്കും. പിഎൽഐ പദ്ധതി കൂതുടൽ മേഖലകളിലേക്ക് വ്യാപിച്ചത് വൻകിട വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. എന്നാൽ സൂഷ്മ, ചെറുകിട സംരംഭങ്ങൾ അടങ്ങുന്ന എംഎസ്എംഇ മേഖലകളുടെ നിക്ഷേപം ഉയർത്തുന്ന ക്രിയാത്മക നടപടികളുടെ അഭാവം വ്യക്തമാണ്. വേണ്ടത്ര വിജയിക്കാതെ പോയ ബാങ്ക് ക്രെഡിറ്റ് പദ്ധതികളുടെ ആവർത്തനമാണ് ബജറ്റിൽ ഇത്തവണ കാണാൻ കഴിയുന്നത്. അടിസ്ഥാന സൌകര്യ മേഖലകളിൽ പതിവ് ഊന്നൽ നൽകിയത് പൊതു-സ്വകാര്യം നിക്ഷേപം വർധിപ്പിക്കും. റെയിൽവേയ്ക്കായി പ്രഖ്യാപിച്ച അടിസ്ഥാന സൌകര്യ വികസനം മൂലധനച്ചെലവിനെ മെച്ചപ്പെടുത്തും. മൂലധനച്ചെലവ്, ജിഡിപിയുടെ 3.5 ശതമാനമാക്കുമെന്ന പ്രഖ്യാപനവും ഇതിന്റെ പ്രതിഫലനമാണ്. എന്നാൽ, ഇതിന്റെ വിഭവ സമാഹരണത്തിൽ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *