തദ്ദേശ തിരഞ്ഞെടുപ്പ് സർവ്വേ
തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് സംസ്ഥാനത്തെ സ്വയംഭരണ സ്ഥാപനങ്ങളുടെ രൂപഘടനയിൽ കാര്യമായ സ്വാധീനമുണ്ട്. എങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പുകൾ പൊതുവേ അതാത് വാർഡുകളിലെ പ്രാദേശിക പ്രശ്നങ്ങളിൽ അധിഷ്ഠിതമായിട്ടുള്ളതാണ്. കേരളത്തിൻ്റെ തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ വ്യക്തമാവുന്നത് രാഷ്ട്രീയ മുന്നണികളും പാർട്ടികളും സമ്മതിദായകരെ എത്രത്തോളം സ്വാധീനിക്കുന്നു എന്നുള്ളതാണ്. ഈ തിരഞ്ഞെടുപ്പ് കേരളത്തിൽ 6 മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടിങ് ഘടനയുടെ രീതി മനസ്സിലാക്കുവാൻ സഹായിക്കുന്നു. കോവിഡ് മഹാമാരിയുടെയും, സംസ്ഥാന-ദേശീയ രാഷ്ട്രീയ പ്രതിസന്ധികൾക്കുമിടയിൽ നടക്കുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നത് ആവേശജനകമാണ്. സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിൻ്റെ നേതൃത്വത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സർവ്വേ ഡിസംബർ 8,10,14 തീയതികളിലായി കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചായ്‌വ്, പ്രാദേശിക-സംസ്ഥാന-ദേശീയ വിഷയങ്ങളുടെ സ്വാധീനം, രാഷ്ട്രീയ നിലപാടുകൾ എന്നിവയെ കൃത്യമായി വിശകലനം ചെയ്യുന്നതിനാണ്. ഈ പഠനത്തിലൂടെ സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൻ്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
*സ്വമനസ്സാലെ നിങ്ങൾക്ക് ഈ സർവ്വേയിൽ പങ്കെടുക്കാവുന്നതാണ്. അതോടൊപ്പം നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകേണ്ട നിർബന്ധവുമില്ല. ശേഖരിച്ച വിവരങ്ങൾ ഗവേഷണ പഠനങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കൂ. അതോടൊപ്പം പങ്കെടുത്തവരുടെയെല്ലാം സ്വകാര്യതയെ കാത്തുസൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മുകളിലെ വിവരങ്ങൾ വായിച്ച്, നിങ്ങൾ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അർഹരാണെങ്കിൽ, ദയവായി ഈ സർവ്വേയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. സർവ്വേയുടെ ഭാഗമാവുന്നതിന് നിങ്ങളോടുള്ള നന്ദി ഞങ്ങൾ രേഖപ്പെടുത്തുന്നു.

