CPPR 17th Quarterly Lecture by TCA Raghavan
August 14, 2020
#CPPRWebinar ‘India and Sri Lanka- Changing Dynamics in the Indian Ocean Region’
September 14, 2020

CPPR Virtual Launch and Discussion on the Book, “Kerala Dhanakaryam” by Dr Jose Sebastian

Event Start Date:
September 10, 2020
Event End Date:
September 10, 2020
Event Venue:

സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ)  2020 സെപ്റ്റംബർ 10 ന് (വ്യാഴം) വൈകുന്നേരം 6:00 മണിക്ക്  സംഘടിപ്പിക്കുന്ന ‘കേരളം ധനകാര്യം‘ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയിലേക്കും തുടർന്നുള്ള വെർച്വൽ പുസ്തക പ്രകാശനത്തിലേക്കും നിങ്ങളേവരേയും ക്ഷണിക്കുന്നു.

 

CLICK HERE TO REGISTER

പ്രഭാഷകൻ
ഡോ. ജോസ് സെബാസ്റ്റ്യൻ
സീനിയർ ഫെലോ, സി.പി.പി.ആർ.

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രൈസ് കൾച്ചർ ആന്റ് എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിന്റെ ചെയർമാനും ഡയറക്ടറുമാണ് ഡോ ജോസ് സെബാസ്റ്റ്യൻ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ നിന്ന് പബ്ലിക് ഫിനാൻസിൽ സീനിയർ ഫാക്കൽറ്റിയായി വിരമിച്ചു. കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും  നേടി. അഹമ്മദാബാദിലെ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അക്കാദമിക് ജീവിതം ആരംഭിച്ചു. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ചില പുസ്തകങ്ങളുടെ രചയിതാവാണ്.

മോഡറേറ്റർ
ഡോ. ധനുരാജ്
ചെയർമാൻ, സി.പി.പി.ആർ.

ഡോ ധനുരാജ് സി.പി.പി.ആർ. ചീഫ് എക്സിക്യൂട്ടീവും, സ്ഥാപക അംഗങ്ങളിൽ ഒരാളുമാണ്. 2003 ൽ റിസർച്ച് അസോസിയേറ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. നഗരവൽക്കരണം, നഗര ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗം, നിയമം, തിരഞ്ഞെടുപ്പ് വിശകലനം എന്നിവയാണ് പ്രധാന ഗവേഷണ മേഖലകൾ. വിവിധ സർക്കാരുകൾ (അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന), അന്താരാഷ്ട്ര, ദേശീയ എൻ‌ജി‌ഒകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വികസന സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ മാധ്യമ ചർച്ചകളിൽ പങ്കെടുക്കാറുണ്ട്.

 

ഡോ. മാർട്ടിൻ പാട്രിക്
ചീഫ് ഇക്കണോമിസ്റ് , സി.പി.പി.ആർ.

ഡോ മാർട്ടിൻ പാട്രിക് എറണാകുളത്തെ ഇന്ത്യൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിലെയും, സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിലെയും വിസിറ്റിംഗ് ഫെലോ ആണ്. കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (കുസാറ്റ്) നിന്ന് അപ്ലൈഡ് ഇക്കണോമിക്‌സിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. നെതർലാൻഡിലെ ടിൽബർഗ് സർവകലാശാലയിൽ നിന്ന് പോസ്റ്റ്-ഡോക്ടറൽ പരിശീലനം നേടി. വിവിധ സർക്കാർ കോളേജുകളിൽ ഇക്കണോമിക്സ് പ്രൊഫസർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2006 ൽ ന്യൂഡൽഹിയിലെ ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആന്റ് എജ്യുക്കേഷണൽ ഗ്രോത്തിന്റെ വിദ്യാഭ്യാസത്തിലെ മികവിനുള്ള അവാർഡ് നേടിയിട്ടുണ്ട്. ഐസി‌എസ്എസ്ആർ, സിഡിഎസ്, പ്ലാനിംഗ് ബോർഡ്, കില, ജിഫ്റ്റ് (ലോക ബാങ്കിനായി) എന്നിവയ്ക്ക് വേണ്ടി വിവിധ പ്രൊജെക്ടുകൾ ചെയ്തിട്ടുണ്ട്.