D Dhanuraj, CPPR Chairman, comments on the news published in Malayala Manorama
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനായി രൂപീകരിക്കുന്ന പല സംവിധാനങ്ങളും കേവലം പേരിനു മാത്രം പ്രവർത്തിക്കുന്നതാണ് പതിവുരീതിയെന്ന് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) ചെയർമാൻ ഡോ. ഡി ധനുരാജ് പറഞ്ഞു. എംപിസി രൂപീകരിക്കേണ്ടത് ആവശ്യമാണെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം നൽകിയിട്ടില്ലെങ്കിൽ പ്രയോജനം ചെയ്യില്ല. സ്വയംഭരണാധികാരം ആവശ്യത്തിന് ഫണ്ടും ജീവനക്കാരും എന്നീ കാര്യങ്ങളിൽ കൃത്യമായി നിയമനിർമാണത്തിന്റെ പിൻബലമില്ലാതെ എംപിസി രൂപീകരിക്കുന്നത് മൂലം നഗരത്തിന് ഒരു പ്രയോജനവും ലഭിക്കില്ല. തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ച് പ്രവർത്തിക്കേണ്ടതായതിനാൽ എംപിസിയുടെ അധികാരങ്ങൾ നിയമമിർമാണത്തിലൂടെ കൃത്യമായി നിർവചിക്കണം. ഇതില്ലാതെ എംപിസി രൂപീകരിച്ചാൽ അത് മറ്റൊരു കടലാസ് സംഘടനയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Views expressed by the author are personal and need not reflect or represent the views of the Centre for Public Policy Research.