പലവിധത്തിലുള്ള ദുരിതത്താൽ ബുദ്ധിമുട്ടുന്നവരാണ് വൈപ്പിൻ ദ്വീപുനിവാസികൾ. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് വൈപ്പിനിലെ അശാസ്ത്രീയമായ മാലിന്യ സംസ്കരണം. വൈപ്പിനിലെ മത്സ്യബന്ധനമേഖല നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനപ്പെട്ട ഒന്നാണിത്. മീൻ പിടിക്കാൻ വലയിടുമ്പോൾ പലപ്പോഴും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് കിട്ടാറുള്ളതെന്ന് തൊഴിലാളികൾ പറയുന്നു. ഇത് തങ്ങളുടെ സമയം പാഴാക്കുന്നു. പലപ്പോഴും ബോട്ടിന്റെ എഞ്ചിൻ കേടാകുവാനും, വല കീറുവാനും വരെ […]